Sunday, May 19, 2024
spot_img

കോവിഡ് കാലം കഴിഞ്ഞാൽ പല പാർട്ടികളും എൽ ഡി എഫിൽ എത്തും;ഇ പി ജയരാജൻ

തിരുവനന്തപുരം: കോവിഡിന്റെ ദുരിതകാലം കഴിഞ്ഞാല്‍ കേരളത്തിലെ മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന് സി.പി.എം, കേന്ദ്രകമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ഇടതുപക്ഷ വിരുദ്ധ മനോഭാവത്തോടു കൂടി നിന്നവരും പ്രവര്‍ത്തിച്ചവരും, എന്തിനാണ് ഇടതുപക്ഷത്തെ എതിര്‍ക്കേണ്ടത് എന്നൊരു ചിന്ത അവരെ സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് ഇതുവരെ എതിര്‍ചേരിയില്‍ നിന്നിരുന്ന ജനങ്ങള്‍ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോള്‍ സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളിലും അതിന്റെ മാറ്റമുണ്ടാകും- ജയരാജന്‍ പറഞ്ഞു.

മദ്യവില്‍പനയ്ക്കുള്ള ആപ്പ് തയ്യാറാക്കാനുള്ള കരാര്‍ സി.പി.എം. അനുഭാവിയുടെ കമ്പനിക്ക് നല്‍കിയത് എന്തോ മഹാ അപരാധമാണെന്ന പ്രതിപക്ഷ ആരോപണത്തെ ജയരാജന്‍ ചോദ്യം ചെയ്തു. ആ ആപ്പ് തയ്യാറാക്കുന്നതില്‍, ഏതാ നല്ല കമ്പനി എന്നു നോക്കി നല്‍കുകയല്ലേ ചെയ്യേണ്ടത്? ആ ആപ്പ് ഒരു ഇടതുപക്ഷ സഹയാത്രികന്‍, അവര്‍ക്ക് ഇതൊന്നും പറ്റില്ലേ ,എന്നും ജയരാജന്‍ ആരാഞ്ഞു.

Related Articles

Latest Articles