കോവിഡ് കാലത്തും രാജ്യത്തെ ബാങ്കിങ് സമ്പ്രദായം മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. നിരക്ക് കുറയ്ക്കലിലൂടെയും മറ്റ് നയപരമായ പ്രവര്‍ത്തനങ്ങളിലൂടെയും ബാങ്കിങ് സമ്പ്രദായം സുഗമമായി നീങ്ങി.
രാജ്യത്തിന്റെ സാമ്പത്തികനില സാധാരണനിലയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടസാധ്യതകള്‍ പ്രകടിപ്പിക്കുന്നത് ബാങ്കുകളെ സ്വയം പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരി അടങ്ങിയതിനുശേഷം ശ്രദ്ധാപൂര്‍വമുള്ള തന്ത്രങ്ങളെ പിന്തുടരേണ്ടതുണ്ട്. കോവിഡ് മൂലമുണ്ടായ സാമ്പത്തികാഘാതം വിലയിരുത്തുന്നത് ഏറെ പ്രയാസകരമാണെന്നും ഈ ആഘാതത്തെ മറികടക്കാന്‍ ആര്‍ബിഐ ദീര്‍ഘകാല നടപടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡാനന്തര കാലത്ത് വളരെ ഫലപ്രദവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്പത്തിക ആസൂത്രണങ്ങള്‍ നമുക്ക് ആവശ്യമുണ്ട്. എന്നാല്‍ അതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കില്ലെന്നും കോവിഡ് വ്യാപനത്തിന്റെ തോതിനെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്ത ലഭിച്ചാല്‍ പണപ്പെരുപ്പത്തെക്കുറിച്ചും വളര്‍ച്ചാനിരക്കിനെക്കുറിച്ചുമുള്ള കൃത്യമായ കണക്കുകള്‍ ആര്‍ബിഐ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്തും തടസങ്ങളില്ലാതെ പ്രവര്‍ത്തിച്ച എല്ലാ ബാങ്ക് ഉദ്യോഗസ്ഥരേയും ഗവര്‍ണര്‍ അഭിനന്ദിക്കുകയും ചെയ്തു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…