Monday, May 20, 2024
spot_img

കോവിഡ്; ചികിത്സ നിഷേധിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ ; ആശുപത്രി ആംബുലൻസിന് തീയിട്ടു

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത് . ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് മാറണമെന്ന് ബന്ധുക്കൾ ആരോപിച്ചു . ഇതേ തുടർന്ന് ആശുപത്രിയിലെ ആംബുലന്‍സിന് ഇവർ തീയിട്ടു. ബെലഗാവിയിലെ ബിഎംസ് ആശുപത്രിയിലെ ആംബുലന്‍സ് ആണ് രോഗിയുടെ ബന്ധുക്കൾ കത്തിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. ജൂലയ് 19നാണ് ശ്വാസതടസത്തെ തുടർന്ന് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു . തുടർന്ന് ആരോഗ്യ നില വഷളായതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ചികിത്സയോട് പ്രതികരിക്കാതെ രോഗി മരിക്കുകയായിരുന്നു.

ഇതോടെ ചികിത്സ നിഷേധിച്ചെന്ന് ആരോപിച്ച് ആശുപത്രി ജീവനക്കാരെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നു.മരണത്തെ ചൊല്ലി രോഗിയുടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതേ തുടർന്ന് ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോവിഡ് രോഗിയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തു.

Related Articles

Latest Articles