Friday, October 23, 2026

സ്വർണക്കടത്ത് കേസ്: കസ്റ്റംസ് അന്വേഷണ സംഘത്തിന് സ്ഥലമാറ്റം; ദുരൂഹതയെന്ന് പ്രതിപക്ഷം

കൊച്ചി: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് സ്ഥലമാറ്റം . കേസന്വേഷിക്കുന്ന പ്രിവൻ്റീവ് വിഭാഗത്തിലെ മൊത്തം എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.ബുധനാഴ്​ച്ച വൈകീട്ടായിരുന്നു ഉത്തരവ്​ ഇറക്കിയത്​. ആറ് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന സംഘത്തെയാണ് മുന്നറിയിപ്പില്ലാതെ കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥലമാറ്റമെന്നാണ് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. സംഭവത്തിൽ പ്രിവൻ്റീവ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവൻ്റീവിലേക്ക് നിയമിച്ചിട്ടുണ്ടെന്നാണ് വിവരം. സ്വർണക്കടത്ത്​ കേസ്​ നിർണായക ഘട്ടത്തിലെത്തി നിൽക്കു​മ്പോഴുണ്ടായ സ്​ഥലം മാറ്റത്തിൽ ദുരൂഹത ആരോപിച്ച്​ പ്രതിപക്ഷം രംഗത്തെത്തി.

Related Articles

Latest Articles