Friday, June 14, 2024
spot_img

കോവിഡ് നിരീക്ഷത്തിൽ കഴിഞ്ഞിരുന്ന അർബുദ രോഗി മരിച്ചു

കണ്ണൂർ: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. കണ്ണൂർ പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസായിരുന്നു ഇദ്ദേഹത്തിന്. ശശിധരൻ ശ്വാസകോശ അർബുദ രോഗിയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ ചികിത്സിച്ച ഇരിട്ടിയിലെ ആശുപത്രിയിലുണ്ടായിരുന്ന ഒരാൾക്ക് കോവിഡ് വന്നതോടെയാണ് ശശിധരനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.

Related Articles

Latest Articles