Sunday, May 19, 2024
spot_img

കോവിഡ് ബാധിച്ച് മരിക്കുന്നവരെ ദഹിപ്പിക്കാം; ഉത്തരവുമായി തൃശൂര്‍ അതിരൂപത

തൃശൂര്‍: കോവിഡ് ബാധിച്ച് മരിച്ച വിശ്വാസിയെ ദഹിപ്പിക്കാന്‍ അനുമതി നല്‍കി തൃശൂര്‍ അതിരൂപതയുടെ സര്‍ക്കുലര്‍. പള്ളി സെമിത്തേരികളില്‍ സ്ഥലമില്ലെങ്കില്‍ മാത്രമാണ് ദഹിപ്പിക്കാന്‍ അനുമതി. ഭൗതികാവശിഷ്ടം പള്ളി സെമിത്തേരിയില്‍ പിന്നീട് അടക്കം ചെയ്യണം.

കോവിഡ് കാലത്തേയ്ക്കു മാത്രമാണ് ഈ നിര്‍ദ്ദേശമെന്ന് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു. സംസ്‌കാര ശുശ്രൂഷയ്ക്കാണ് സഭ മുന്‍ഗണന നല്‍കുന്നത്. കോവിഡ് രോഗി മരിച്ചാല്‍ പന്ത്രണ്ടടി താഴ്ചയില്‍ കുഴിയെടുക്കണമെന്നാണ് ചട്ടം. പല പള്ളി സെമിത്തേരികളിലും ഇത് പ്രായോഗികമല്ല.

Related Articles

Latest Articles