Wednesday, May 8, 2024
spot_img

പണി പാളുമെന്ന് മനസ്സിലായി; പാകിസ്ഥാനേ ഇത് ഇന്ത്യയാണ്, ഇന്ത്യ

ദില്ലി: പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്നു കാണാതായ രണ്ട് ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഇവരെ കാണാതായത്. ഇരുവരും ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസില്‍ എത്തി. ഹൈക്കമ്മിഷനില്‍ സേവനമനുഷ്ഠിക്കുന്ന സിഎസ്‌ഐഎഫ് ഡ്രൈവര്‍മാരായ രണ്ടു പേരെയാണു കാണാതായത്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഇന്ത്യ പാകിസ്ഥാനാട് ആവശ്യപ്പെട്ടിരുന്നു.

ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ രണ്ടു ഉദ്യോഗസ്ഥരെ ദിവസങ്ങള്‍ക്കു മുന്‍പ് ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യ നാടുകടത്തിയിരുന്നു. വിസ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു പേരെയാണ് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥരെ കാണാതായെന്ന വിവരം പുറത്തുവന്നത്.

ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷ നില്‍ പ്രവര്‍ത്തിച്ചുവന്ന അസിസ്റ്റന്റ് ആബിദ് ഹുസൈന്‍ ആബിദ് (42), ക്ലര്‍ക്ക് മുഹമ്മദ് താഹിര്‍ ഖാന്‍ (44) എന്നിവരെയാണ് ഇന്ത്യന്‍ സേനാനീക്കങ്ങള്‍ സംബന്ധിച്ച വിവരം ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.

പിന്നിട്ട ചില ദിവസങ്ങളില്‍ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉന്നത നയതന്ത്രജ്ഞരെ കനത്ത നിരീക്ഷണത്തിലാക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതില്‍ ഇന്ത്യ നയതന്ത്രതലത്തില്‍ എതിര്‍പ്പും വ്യക്തമാക്കിയിരുന്നു. ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഗൗരവ് ആലുവാലിയയുടെ വാഹനമാണ് പാക്ക് രഹസ്യാന്വേഷണ എജന്‍സിയായ ഐഎസ്‌ഐയിലെ അംഗം ബൈക്കില്‍ പിന്തുടരുന്നതായി കണ്ടെത്തിയത്. ഇതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്

Related Articles

Latest Articles