Sunday, December 21, 2025

കോവിഡ് രോഗമുണ്ടായിരുന്നു എന്ന സംശയത്താൽ മരിച്ച സ്ത്രീയുടെ സംസ്കാരം തടഞ്ഞു

ഹരിയാന: കോവിഡ് 19 രോഗബാധ മൂലം മരിച്ചുവെന്ന് സംശയിച്ച സ്ത്രീയുടെ ശവസംസ്‌കാരത്തിനിടെ പ്രദേശവാസികള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു. ഹരിയാനയിലെ അംബാലയിലാണ് സംഭവം.

ചാന്ദ്പുര സ്വദേശിനിയായ ഇവരുടെ സംസ്‌കാരം ലോക്ക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് നടന്നത്. എന്നാല്‍ കൂട്ടംകൂടിയെത്തിയ ആളുകള്‍ പോലീസിനെയും ആരോഗ്യപ്രവര്‍ത്തകരെയും ആക്രമിച്ചു.

ജനക്കൂട്ടം വടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നു. ആസ്മ രോഗി

യായ സ്ത്രീയെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരുടെ സാമ്പിള്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles