കോട്ടയം: കോവിഡ് പ്രതിരോധത്തിനായി ജില്ലയില് തിങ്കളാഴ്ച ഏര്പ്പെടുത്തിയ കര്ശന നിയന്ത്രണങ്ങള് മൂന്നു ദിവസത്തേക്കുകൂടി തുടരും. അവശ്യ സേവനങ്ങള്ക്കും അടിയന്തര യാത്രകള്ക്കും ഭക്ഷ്യവസ്തുക്കളുടെ നിര്മാണം,
വിതരണം, വില്പന എന്നിവക്കും മാത്രമാകും അനുമതിയുണ്ടാവുകയെന്ന് മന്ത്രി തിലോത്തമന് പറഞ്ഞു.
ജനറല് ആശുപത്രിയിലെ കൊറോണ വിഭാഗത്തില് ജോലിചെയ്യുന്ന ജീവനക്കാര്ക്ക് ദിവസേന വീട്ടില് പോയി വരുന്നതിനു പകരം നഗരത്തില്തന്നെ താമസിക്കുന്നതിന് സൗകര്യമേര്പ്പെടുത്തും. പ്രതിരോധ മുന്കരുതലുകളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണം. കഴുകി പുനരുപയോഗിക്കാവുന്ന തുണി മാസ്കുകളാണ് അഭികാമ്യം.

