Wednesday, May 8, 2024
spot_img

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു

ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. ഇതുവരെ 276 പേര്‍ മരിച്ചു. കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം പല ഗള്‍ഫ് രാജ്യങ്ങളും റമദാനോടനുബന്ധിച്ച് നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 49,954 ആയി. ഇതിനോടകം 276 പേര്‍ മരിക്കുകയും ചെയ്തു.

യുഎഇ ക്ക് പിന്നാലെ സൗദി അറേബ്യയും നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതോടെ ജനങ്ങള്‍ പുറത്തിറങ്ങിത്തുടങ്ങി. രോഗ പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ സൗദി അറേബ്യയിലാണ് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. 18,811 പേര്‍ക്ക് സൗദിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. 144 പേര്‍ മരിക്കുകയും ചെയ്തു. 11,244 രോഗികളാണ് ഖത്തറിലുള്ളത്. 10 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.

Related Articles

Latest Articles