Sunday, May 19, 2024
spot_img

കോവിഡ് രോഗികൾ അനുദിനം വർധിക്കുന്നു ; വേണ്ടുവോളം ചികിത്സ സംവിധാനമില്ലാതെ ആശുപത്രികൾ ; പ്രതിസന്ധി 1.38 ല​ക്ഷം കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ടെ

കൊ​ച്ചി: ദിനം പ്രതി കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കൂടുന്നതോടെ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ള്‍ നിലയിൽ താളം തെറ്റുന്നു . മി​ക്ക ആ​ശു​പ​ത്രി​കളിലും രോഗികൾ വർധിക്കുകയാണ്.​ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം അ​യ്യാ​യി​രത്തിലധികമായതോടെ കാ​ര്യ​ങ്ങ​ള്‍ കൈവിട്ട് ​പോകുന്ന സ്ഥി​തി​യാ​ണ്. കോ​വി​ഡ്​ സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രെ യ​ഥാ​സ​മ​യം കോ​വി​ഡ്​ ആ​ശു​പ​ത്രി​ക​ളി​ലോ ഫ​സ്​​റ്റ്​​ലൈ​ന്‍ ട്രീറ്റ് മെന്റ് സെന്ററുകളിലോ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണി​പ്പോ​ള്‍. പ്ര​തി​ദി​ന​രോ​ഗി​ക​ളു​ടെ എ​ണ്ണം 791 ക​ട​ന്നി​രി​ക്കെ പ​ല ജി​ല്ല​ക​ളി​ലും രോ​ഗ​ബാ​ധി​ത​രെ 24 മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണ് വീ​ടു​ക​ളി​ല്‍​നി​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുന്നത്. മതിയായ കിടക്കകൾ ഇല്ലെന്ന മറുപടിയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

1.38 ല​ക്ഷം കി​ട​ക്ക​ക​ൾ സ​ജ്ജ​മാ​ണെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് ഇൗ ​പ്ര​തി​സ​ന്ധി. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ച്ചാ​ൽ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​തി​നാ​യി​രം പേ​ർ​ക്ക് ഒ​രേ​സ​മ​യം ചി​കി​ത്സ ന​ൽ​കേ​ണ്ട സ്ഥി​തി​യാ​കും.

രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ​ക്കും കാ​ല​താ​മ​സ​മു​ണ്ട്. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ല്ല​ക​ളി​ൽ അ​ഞ്ചും ആ​റും ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഫ​ലം ല​ഭി​ക്കു​ന്ന​ത്. ഇ​ത്​ രോ​ഗം ഗു​രു​ത​ര​മാ​കാ​നും വ്യാ​പ​നം കൂ​ട്ടാ​നും ഇ​ട​വ​രു​ത്തു​മെ​ന്ന്​ വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Related Articles

Latest Articles