Tuesday, May 14, 2024
spot_img

കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവ് ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അമരാവതി: ആന്ധ്രപ്രദേശ് ശ്രീ കാകുളം ജില്ലയിൽ കോവിഡ് രോഗികളുടെ മൃതദേഹങ്ങളോട് അനാദരവ് കാണിച്ച സംഭവം വിവാദമായതോടെ, മുനിസിപ്പാലിറ്റി കമ്മീഷണർക്കും ലോക്കൽ സാനിറ്ററി ഇൻസ്പെക്ടർക്കും സസ്‌പെൻഷൻ പിപിഇ കിറ്റുകൾ ധരിച്ച മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മൃതദേഹങ്ങൾ ജെസിബിയിലും, മുൻസിപ്പാലിറ്റി വാഹനത്തിലുമായി മറവ് ചെയ്യാൻ കൊണ്ടുപോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് കളക്ടർ അന്വേഷണം ഇരുവരെഉയും സസ്പൻഡ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു .

ജില്ലയിൽ പസാല മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഉദയപുരത്താണ് സംഭവം. സംഭവത്തിൽ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു . മുൻസിപ്പാലിറ്റിയിലെ ജീവനക്കാരനാണ് മരിച്ചത് . അസുഖബാധിതനായി വീട്ടിലായിരുന്നു മരണം . ജില്ലാ ഭരണകൂടം വീടുകളിൽ നടത്തുന്ന പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതായി പറയുന്നത്. മരിച്ചതിന് ശേഷമായിരുന്നു പരിശോധനാ ഫലം വരുന്നത്.

അതേസമയം ബന്ധുക്കൾ ഏറ്റെടുക്കാൻ വരാഞ്ഞതിനാൽ മറവ് ചെയ്യുകയായിരുന്നു എന്നാണ്‌ ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവത്തിൽ തെലുങ്കുദേശം പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു രൂക്ഷമായി പ്രതികരിച്ചു. മരിച്ചവർ ആദരവ് അർഹിക്കുന്നുണ്ടെന്നും, മൃതദേഹങ്ങളോട് അനാദരവ് കാണിച്ചതിൽ സർക്കാരിനെ അദ്ദേഹം വിമർശിച്ചു.

Related Articles

Latest Articles