പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കയുയര്‍ത്തുന്ന സാഹചര്യത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രോഗികളുമായി സമ്പര്‍ക്കം ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. രോഗികളുടെ എണ്ണം കുറച്ചു കാട്ടാനായി പരമാവധി കുറച്ച് പരിശോധനകള്‍ മാത്രം നടത്തുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വൈറസ് സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന ആശങ്കയും വിദഗ്ധരടക്കം ഉന്നയിക്കുന്നുണ്ട്. ദിനവും നടത്തുന്ന കോവിഡ് പരിശോധനയില്‍ കേരളം വളരെ പിന്നിലാണ്. പരിശോധനകള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ തീവണ്ടികളും ബസുകളും അനുവദിക്കാന്‍ കേരളം മുന്‍കൈ എടുക്കണം. കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ വരുന്നതിനുള്ള തടസം കേരളം നീക്കണം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാവങ്ങളെ സഹായിക്കാനുള്ള ബാധ്യതയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കം പോകുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അത്തരക്കാര്‍ക്ക് നേരിട്ട് പണം എത്തിക്കാന്‍ സൗകര്യം ഒരുക്കണം. അടിയന്തര സഹായമായി 2500 രൂപയെങ്കിലും റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.മടങ്ങി വരുന്ന പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സംവിധാനം സ്വജന്യമായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. ഇപ്പോഴുള്ള സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനമൊരുക്കാനും സംസ്ഥാനം തയ്യാറാകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മടങ്ങി വന്ന പ്രവാസികളുടെ തുടര്‍ ജീവിതം പ്രതിസന്ധിയിലാണ്. അവരെ സഹായിക്കാനുള്ള പദ്ധതികളൊന്നും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങി വരുന്നവരുടെ തുടര്‍ ജീവിതത്തിനായി പുനരധിവാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും കെ.സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…