Featured

ക്രിസ്തുമസ് എന്ന വാക്കുപോലും ഉച്ചരിക്കാനാവാത്ത രാജ്യങ്ങൾ

പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും മഹത്തായ സന്ദേശം പകരുന്നതാണ് ഓരോ ക്രിസ്മസ് കാലവും കടന്നുപോകുന്നത് , എല്ലാ വര്‍ഷവും ഡിസംബര്‍ 25 നാണ് ലോകം ക്രിസ്മസ് ആഘോഷിക്കുന്നത്. പുല്‍ക്കൂടുകളും നക്ഷത്രവും വിളക്കുകളും അലങ്കാരങ്ങളും ദൈവാലയങ്ങളില്‍ പാതിരാ കുര്‍ബാനകളുമായി ക്രിസ്മസ് കാലം എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കും.

ഓരോ രാജ്യത്തും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണുണ്ടാവുക, സംസ്കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമനുസരിച്ചാണ് ഇതില്‍ വ്യത്യാസമുണ്ടാകുന്നത്. എന്നാല്‍ ക്രിസ്മസ് എന്ന ആഘോഷമേ ഇല്ലാത്ത രാജ്യങ്ങളുമുണ്ട്. ഇവിടെ മറ്റേതു ദിവസത്തെയും പോലെ തന്നെ ഡിസംബര്‍ 25ഉം കടന്നു പോകും. ക്രിസ്മസ് ആഘോഷക്കാത്ത രാജ്യങ്ങളെ പരിചയപ്പെടാം.

മുസ്ലീം ഭൂരിപക്ഷമുള്ള അഫ്ഗാനിസ്ഥാന് കാലങ്ങളായി ക്രിസ്തുമതവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ ക്രിസ്ത്യന്‍ ആഘോഷങ്ങള്‍ക്കും ദിവസങ്ങള്‍ക്കുമൊന്നും ഇവിടെ പ്രത്യേക പ്രാധാന്യമില്ല. താലിബാന്‍ ഭരണം കയ്യാളിയ 1990 കള്‍ മുതല്‍ താലിബാന്‍ ഭരണമേറ്റതു മുതലാണ് ആഘോഷങ്ങള്‍ക്കു കൂടുതല്‍ നിയന്ത്രണം വന്നത്.

മറ്റൊരു ഇസ്ലാം ഭൂരിപക്ഷ രാജ്യമായ അള്‍ജീറിയയിലും ക്രിസ്മസ് ആഘോഷിക്കുന്ന പതിവില്ല. ക്രിസ്ത്യന്‍ രാജ്യമായ ഫ്രാന്‍സിന്റെ ഭരണത്തിലായിരുന്നു ഇവിടം കാലങ്ങളോളം. 1962 ലാണ അള്‍ജീറിയ ഫ്രാന്‍സിന്‍റെ ഭരണത്തില്‍ നിന്നും പുറത്തുകടക്കുന്നത്.

ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തോളം മാത്രം ക്രിസ്തുമത വിശ്വാസികളുള്ള രാജ്യമാണ് ഭൂട്ടാന്‍. ക്രിസ്മസ് ആഘോഷം ഇവിടുത്തെ കലണ്ടറില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ആഘോഷമല്ല. ബുദ്ധമതത്തിലാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം.

2015 മുതല്‍ പൊതുഇടങ്ങളിലെ ക്രിസ്മസ് ആഘോഷം വിലക്കിയിരിക്കുന്ന രാജ്യമാണ് ബ്രൂണെയ്. ഇസ്ലാമിക് രാജ്യമായ ഇവിടെ പരസ്യമായിനിയനം തെറ്റിച്ചാല്‍ ശിക്ഷ ഉറപ്പാണ്. എന്നാല്‍ മുസ്ലീം വിശ്വാസികളല്ലാത്തവര്‍ക്ക് തങ്ങളുട‌ അടുത്ത ആളുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ക്രിസ്മസ് ആഘോഷം നടത്താം ക്രിസ്മസ് മാത്രമല്ല, തങ്ങളുടെ വിശ്വാസത്തിനനുസരിച്ചുള്ല ഏത് ആഘോഷം പരസ്യമല്ലാതെ ആചരിക്കുന്നതില്‍ ഇവിടെ വിലക്കില്ല. എന്നാല്‍ ഇത് പുറത്തു പങ്കുവയ്ക്കുവാനും മറ്റും അനുവാദമില്ല.

മറ്റേതു ദിവസത്തെയും പോലെ തന്നെയാണ് ഡിസംബര്‍ 26ഉം ചൈനയില്‍. സ്കൂളുകളും ഓഫീസുകളുമെല്ലാം അന്ന് സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കും,
ചൈന ഔദ്യോഗികമായി ഒരു മതരഹിത രാജ്യമാണ്, അതിനാൽ ക്രിസ്തുമതത്തോടൊപ്പം ക്രിസ്മസ് ഒരിക്കൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിരുന്നു, . പാശ്ചാത്യ രീതിയിലുള്ള ഒരു അവധിക്കാലം ആചരിക്കുന്നതിനെതിരെ സർക്കാർ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ഇതു സംബന്ധിയായ ബിസിനസുകളില്‍ രാജ്യം താല്പര്യം കാണിക്കുന്നുണ്ട്. ചൈനയിലെ ക്രിസ്മസിന്റെ വാണിജ്യ പതിപ്പ് വലിയ നഗരങ്ങളിൽ മാത്രമേ ആഘോഷിക്കൂ. എന്നാല്‍ ഗ്രാമങ്ങളിലേക്ക് എത്തുമ്പോള്‍ വലിയ ആഘോഷമൊന്നും ഇവിടെ കാണാനില്ല

വളരെ കുറച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ മാത്രം ജീവിക്കുന്ന മംഗോളിയയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കാരില്ല. ബുദ്ധമത വിശ്വാസം പിന്തുടരുന്ന ഇവിടെ ഡിസംബര്‍ 25 പൊതു പ്രവര്‍ത്തി ദിനം തന്നെയാണ്.

ഷെരിയ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന രാജ്യമായ സൊമാലിയയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കുണ്ട്. രാജ്യത്തിന്റെ പൊതുവായ വിശ്വാസത്തെ ബാധിക്കുമെന്നതിനാലാണ് ഇവിടെ ക്രിസ്തുമത വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുവാന്‍ അനുവദിക്കാത്തത്.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

18 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

19 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

19 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

20 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

20 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

21 hours ago