Sunday, May 19, 2024
spot_img

മമതയ്ക്ക് വീണ്ടും തിരിച്ചടി; ‘ക്രിസ്ത്യന്‍-ഹിന്ദു വിഭജനത്തിന് തൃണമൂല്‍ ശ്രമിക്കുന്നു; ഗോവയില്‍ ലാവൂ മാമലേദാര്‍ രാജിവെച്ചു

പനാജി: തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ച് ഗോവയിലെ (Goa) മുന്‍ എം.എല്‍.എ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രിസ്ത്യന്‍-ഹിന്ദു വിഭജനത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചാണ് ഗോവയിലെ മുന്‍ എംഎ‍ല്‍എ ലാവൂ മാമലേദാ രാജി പ്രഖ്യാപിച്ച്‌.

അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്കു വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കുമെന്ന് അവകാശപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ഇതിന്റെ പേരില്‍ ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും മാമലേദാര്‍ ആരോപിച്ചു. അംഗത്വം സ്വീകരിച്ച്‌ മൂന്നുമാസത്തിനുള്ളിലാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് എം.ജി.പി(മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി)യുടെ എംഎ‍ല്‍എയായിരുന്ന മാമലേദാര്‍ രാജി വച്ചത്. സെപ്റ്റംബര്‍ അവസാനവാരമായിരുന്നു തൃണമൂലില്‍ ചേര്‍ന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.ജി.പിയുമായി തൃണമൂല്‍ തിരഞ്ഞെടുപ്പ് പൂര്‍വസഖ്യം സ്ഥാപിച്ചിട്ടുണ്ട്. നാല്‍പ്പതു സീറ്റുകളുള്ള നിയമസഭയിലെ, എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് തൃണമൂലിന്റെ തീരുമാനം.

Related Articles

Latest Articles