കൊച്ചി: കാക്കനാട്ട് ശരീരമാസകലം പരുക്കുകളുമായി ആശുപത്രിയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യത്തില്‍ പുരോഗതി. കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ കുട്ടിക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായതായി കോലഞ്ചേരി മെഡി.കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ ഇന്ന് കുട്ടിയെ സന്ദര്‍ശിക്കും.

