Sunday, May 12, 2024
spot_img

ഖാലിസ്ഥാൻ നേതാവ് നിജ്ജാറിനെ വളഞ്ഞുവച്ച് കൊന്നത് പാക് ചാരന്മാർ? ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് ! | Nijjar | Canada

ഖാലിസ്ഥാൻ ഭീകര നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ആണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോടെ ആരോപണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. യുദ്ധ മുഖത്തുള്ള ശത്രു രാജ്യങ്ങളെ പോലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നിലപാടുതന്നെ നുണയനായ കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ സ്വീകരിച്ചു. ജി 20 ഉച്ചകോടി അലങ്കോലമാക്കാനെത്തിയ ട്രൂഡോയെ ഇന്ത്യ ശരിക്കും ഇന്ത്യയുടെ നിലപാട് അറിയിച്ചു തന്നെയാണ് മടക്കി അയച്ചത്. വിമാനം കേടായി ഇന്ത്യയിൽ കുടുങ്ങിയ ട്രൂഡോയെ വീണ്ടും വിളിപ്പിച്ച് മോദി ‘കൈകാര്യം’ ചെയ്‌തു. ഇതിലെ അമർഷമാണ് ട്രൂഡോ കനേഡിയൻ പാർലമെന്റിലെത്തി കാണിച്ചത്. ഹർദീപ് സിംഗ് നിജ്ജാർ തങ്ങളുടെ പൗരനാണെന്നും അയാളെ രാജ്യത്തിനകത്ത് കയറി വധിച്ചത് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യലാണെന്നും കാനഡ ആരോപിച്ചപ്പോൾ ഇന്ത്യ അങ്ങനെ നീതികേട്‌ കാണിക്കുന്ന രാജ്യമല്ലെന്നും ഹർദീപ് സിംഗ് നിജ്ജാർ കനേഡിയൻ പൗരനാണെങ്കിലും അയാൾ ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരനാണെന്നും ഇങ്ങനെ നിരവധിപേർ കാനഡ സുരക്ഷിത താവളമാക്കിയിട്ടുണ്ടെന്നും അവർക്കെതിരെ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്നും തിരിച്ചടിച്ച് കുലുങ്ങാതെ നിന്നു ഇന്ത്യ. ആരോപണങ്ങൾക്ക് ആധികാരികമായ തെളിവുകൾ നൽകിയാൽ പരിശോധിക്കാമെന്ന് ഇക്കഴിഞ്ഞ ഐക്യരാഷ്ട്ര സഭാ ജനറൽ അസ്സംബ്ലിയിലും ഇന്ത്യ പറഞ്ഞു വച്ചു. ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾ നടക്കുമ്പോഴും അജ്ഞാതർ അവരുടെ പണി തുടർന്നു. മറ്റൊരു ഖാലിസ്ഥാൻ ഭീകരനെ കൂടി ഈ തർക്കത്തിനിടയിൽ കാലപുരിക്കയച്ചു. അതിനെക്കുറിച്ച് കാനഡ ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല. അതാണ് ബഹുരസം.

പക്ഷെ ഈ നിജ്ജാറിനെ കൊന്നതാര് എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്. നിജ്ജാർ മാലാഖയോ ഗന്ധർവ്വനോ ഒന്നുമല്ല. കാനഡയിലേക്ക് കുടിയേറിപ്പാർത്ത് ഇന്ത്യയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും അവിടെ ചില അധോലോക പ്രവർത്തനങ്ങളുമായി ജീവിക്കുന്ന ഒരു കുറ്റവാളിയാണ്. അയാളെ അടുത്തെത്തി കൊല്ലുക എന്നിട്ട് അവിടെ നിന്ന് രക്ഷപ്പെടുക എന്നത് സാധാരണ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളല്ല. കാരണം അയാൾ അധോലോക നേതാവാണ്. 24 മണിക്കൂറും അംഗരക്ഷക വലയത്തിലാണ്. ഇന്ത്യയുടെ പേര് ഇല്ലാതാക്കാനായി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ എസ് ഐ ആണ് നിജ്ജാറിനെ കൊലപ്പെടുത്തിയത് എന്ന വാദത്തിനാണ് ഇപ്പോൾ മുൻ‌തൂക്കം. അതിന് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയായ സി എസ് ഐ എസിന്റെ പിന്തുണയുമുണ്ട്. ഇങ്ങനെയൊരു നിഗമനത്തിലേക്കെത്താൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് നിജ്ജാറിന്റെ മകന്റെ വെളിപ്പെടുത്തലാണ്. കൊല്ലപ്പെടുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുമായി നിരന്തരം നിജ്ജാർ ബന്ധപ്പെട്ടിരുന്നു എന്നാണ് 21 കാരനായ മകൻ ബെൽരാജ് സിംഗ് പറയുന്നത്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഐ എസ് ഐ ക്ക് പങ്കുണ്ടെന്ന് ഇന്ത്യ ആരോപിച്ചതിന്റെ പിന്നാലെയാണ് ബെൽരാജ് സിംഗിന്റെ വെളിപ്പെടുത്താലെന്നത് ശ്രദ്ധേയമാണ്.

രണ്ടാമത്തെ കാരണം കാനഡയിൽ നിജ്ജാറിന്റെ അയൽവാസികൾ ആണ്. അതിശയിപ്പിക്കുന്ന ഒരുകാര്യം, ഈ അയൽവാസികളെല്ലാം മുൻ ഐ എസ് ഐ ഉദ്യോഗസ്ഥനായിരുന്നു എന്നതാണ് മേജർ ജനറൽമാർ മുതൽ ഹവീൽദാർ വരെയുള്ള പാക് ചാരന്മാരാണ് നിജ്ജാറിനു ചുറ്റും താമസിച്ചിരുന്നത്. നിജ്ജാർ പോലുമറിയാതെ അയാളെ പാക് ചാരന്മാർ വളഞ്ഞുവച്ചത് അയാളുടെ വളർത്താനോ കൊല്ലാനോ എന്ന ചോദ്യം പ്രസക്തമാണ്. നിജ്ജാറുമായി അടുത്തകാലത്തായി രണ്ട് പാക് ചാരന്മാർ ചങ്ങാത്തം സ്ഥാപിച്ചിരുന്നു. രഹത് റാവുവും, താരിഖ് കിയാനിയും കാനഡയിൽ പാക് ചാരസംഘടനയുടെ ഒപ്പേറഷൻസ് ഇവരുടെ നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ കനേഡിയൻ ചാര സംഘടനയുടെ സഹായത്തോടെ നിജ്ജാറിനെ വളഞ്ഞുവച്ച് കൊന്നത് ഐ എസ് ഐ ആണ് എന്ന ഇന്ത്യൻ ആരോപണത്തിന് ബലമേറുകയാണ്. കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളെ പിന്തള്ളി ഇന്ത്യ നേടുന്ന സാമ്പത്തിക വളർച്ച തടയുക എന്നതായിരിക്കാം കാനഡയുടെ താൽപ്പര്യം. ഇനി അതല്ല കാനഡയുടെ ആരോപണം ശരിയാണെങ്കിൽ ഇന്ത്യൻ ഏജൻസികൾ ഈ കൃത്യം നടത്തിയിരിക്കുന്ന കനേഡിയൻ ഏജൻസിയുടെയും ഐ എസ് ഐ യുടേയും നിജ്ജാറിന്റെ അധോലോക അംഗരക്ഷകരുടെയും സുരക്ഷാവലയം ഭേദിച്ചാണ്. എങ്കിൽ ആർക്കും പിടികൊടുക്കാതെ രക്ഷപെട്ട ആ അജ്ഞാതൻ മാസാണ് മരണ മാസാണ്.

Related Articles

Latest Articles