Wednesday, October 14, 2026

ഗുരുവായൂരിലും ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദര്‍ശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് ദര്‍ശനം. മണിക്കൂറില്‍ 150 പേര്‍ക്ക് എന്ന തോതില്‍ ഒരു ദിവസം 600 പേര്‍ക്കാണ് ദര്‍ശനത്തിന് അവസരം ലഭിക്കുക.

ഒരു ദിവസം 60 വിവാഹങ്ങള്‍ ക്ഷേത്രത്തില്‍ നടത്തും. വധൂവരന്മാര്‍ അടക്കം പത്തു പേര്‍ക്കായിരിക്കും പങ്കെടുക്കാന്‍ അനുമതി. ഒരു വിവാഹത്തിന് പത്തു മിനിറ്റാണ് സമയം. നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുമ്പേ വിവാഹ സംഘം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ എത്തണം. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ കോവിഡ് ഇല്ലെന്നു സാക്ഷ്യപത്രം നല്‍കണം. വിഐപി ദര്‍ശനം ഉണ്ടാവില്ല.

Related Articles

Latest Articles