Monday, December 22, 2025

ചന്ദനക്കടത്ത്: മറയൂരില്‍ യുവതിയെ വെടിവെച്ചുകൊന്നു; വിവരം ചോര്‍ത്തിയ വൈരാഗ്യത്തിനെന്ന് നിഗമനം ; മൂന്നു പേർ കസ്റ്റഡിയിൽ

ഇടുക്കി: ജില്ലയിൽ മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവെച്ചു കൊന്നു.ചന്ദ്രിക എന്ന 34 കാരിയായ യുവതിയാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ സഹോദരീപുത്രൻ കാളിയപ്പൻ എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. കാളിയപ്പൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളിയപ്പൻ, ബന്ധുക്കളായ മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി

Related Articles

Latest Articles