Thursday, May 16, 2024
spot_img

ചിങ്ങം ഒന്ന് മുതൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിൽ ദര്‍ശനം അനുവദിക്കാൻ തീരുമാനം. ഭക്തരുടെ നിരന്തര ആവശ്യം കണക്കിലെടുത്തെന്ന് ദേവസ്വം ബോര്‍ഡ്.

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ദര്‍ശനം അനുവദിക്കാൻ തീരുമാനം എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് കര്‍ശന വ്യവസ്ഥ നിലനിൽക്കെ ഭക്തരുടെ നിരന്തര ആവശ്യം കണക്കിലെടുത്തെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനമെന്ന് എൻ വാസു പ്രതികരിച്ചു. പ്രസാദ വിതരണം ഉണ്ടാകില്ല. വിഴിപാട് പ്രസാദം പുറത്ത് വിതരണം ചെയ്യുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു.

ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വർധിപ്പിക്കാൻ ദേവസ്വംബോർഡ് തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും എൻ വാസു അറിയിച്ചു. ഇതിനായി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും നടപടി
.വരുമാനം ഒരു പ്രശ്നമാണെങ്കിലും അത് മാത്രം ഉദേശിച്ചല്ല ദർശനം അനുവദിക്കുന്നത്. ഭക്തരുടെ ആവശ്യം കണക്കിലെടുത്താണ് കടുത്ത നിന്ത്രണത്തോടെ ദർശനം അനുവദിക്കുന്നത്. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളേയും 65 വയസിന് മുകളിൽ പ്രായമുള്ളവരേയും പ്രവേശിപ്പിക്കില്ല.

Related Articles

Latest Articles