Sunday, May 19, 2024
spot_img

ചെലവ് ചുരുക്കൽ നടപടികളുമായി ഒമാൻ

ഒമാൻ :എണ്ണ വില ഇടിഞ്ഞതോടെ ഒമാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചു. 500 ദശലക്ഷം ഒമാനി റിയാലിന്റെ കുറവ് വരുത്തിക്കൊണ്ട് ഒമാന്‍ ധനകാര്യ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. എണ്ണവില ഇനിയും ഇടിഞ്ഞാല്‍ കൂടുതല്‍ ചെലവു ചുരുക്കല്‍ നടപടികളിലേക്ക് പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

സിവില്‍, സുരക്ഷ, പ്രതിരോധം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതത്തില്‍ അഞ്ച് ശതമാനവും രാജ്യത്തിന്റെ വികസന ബജറ്റില്‍ നിന്ന് പത്ത് ശതമാനവും കുറയ്ക്കാനാണ് ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.
എണ്ണവില 30 അമേരിക്കന്‍ ഡോളറില്‍ താഴെയെത്തിയതിനെ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയം ചെലവുചുരുക്കല്‍ നടപടികള്‍ക്ക് തയ്യാറായത്. ഈ വര്‍ഷത്തെ രാജ്യത്തിന്റെ പൊതുബജറ്റില്‍ എണ്ണവില 58 ഡോളറായാണ് നിജപ്പെടുത്തിയിരുന്നത്‌. മുന്‍ഗണന അനുസരിച്ച്‌ ചെലവുകളുടെ പുതിയ പട്ടിക തയ്യാറാക്കുവാനും മന്ത്രാലയം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

Related Articles

Latest Articles