Friday, May 3, 2024
spot_img

ചൈനക്ക് പൊള്ളുന്നു: ഗല്‍വാനിലെ ആര്‍മി കമാന്‍ഡര്‍ തെറിച്ചു?

അധിനിവേശ ടിബറ്റന്‍ അതിര്‍ത്തിയില്‍ ചൈന നടത്തിയ സൈനിക നടപടിയില്‍ ലോക രാജ്യങ്ങളുടെ പ്രതിഷേധം ശക്തമായതോടെ ഒടുവില്‍ ചൈന മുട്ടു മടക്കുന്നു. ഇന്ത്യയ്‌ക്കെതിരായി സൈനിക നീക്കം നടത്തിയ ആര്‍മി കമാന്‍ഡറെ ചൈന മാറ്റിയതായാണ് പുതിയ വിവരം. ഇതിനിടെ ഇന്ത്യയും ചൈനയുമായി ശനിയാഴ്ച ഉന്നതതല ചര്‍ച്ച നടത്തിയിരുന്നു.

അതിര്‍ത്തി പ്രശ്‌നത്തില്‍ ചൈന നിലവിലുള്ള പ്രോട്ടോകോള്‍ ലംഘിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൈനയുടെ ഈ പ്രവൃത്തിയില്‍ ക്ഷീണം ഉണ്ടായെന്ന് ബോധ്യമായതോടെ വെസ്‌റ്റേണ്‍ ഗ്രൗണ്ട് ഫോഴ്‌സിന് വീഴ്ച സംഭവിച്ചതിന്‌ ഉത്തരവാദിയായ ആര്‍മി കമാന്‍ഡറെ മാറ്റാന്‍ ചൈന തീരുമാനിച്ചത്. പുതിയ ലെ്റ്റനന്റ് ജനറലായി ഷൂക്യുലിംഗിനെ നിയമിക്കുകയും ചെയ്തു.

എന്നാല്‍ ഇത് ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്നും നിയന്ത്രണരേഖയില്‍ സംഘര്‍ഷത്തിനു അയവില്ലെന്നും സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

Related Articles

Latest Articles