Sunday, June 2, 2024
spot_img

ചൈനയ്ക്ക് ഇന്ത്യയുടെ താക്കീത്

ദില്ലി: കശ്മീര്‍ വിഷയത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് ഇന്ത്യയുടെ താക്കീത്.കശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കി. യുഎന്‍എസ് സിയുടെ അജണ്ടകളില്‍ കശ്മീര്‍ ഇപ്പോഴും ഒരു പ്രധാന വിഷയമാണെന്ന് ചൈന അടുത്തിടെ പറഞ്ഞിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഇന്ത്യ നിലപാട് അറിയിച്ചിരിക്കുന്നത്. ‘ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട് ചൈനീസ് വക്താവ് നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ നിഷേധിച്ചു.

ഈ വിഷയത്തില്‍ ഇന്ത്യയുടെ മാറ്റമില്ലാത്ത നിലപാടിനെക്കുറിച്ച്‌ ചൈനക്ക് അറിയാവുന്നതുമാണ്. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്’. ചൈനക്ക് മറുപടിയായി ഇന്ത്യ ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം,ജമ്മു കശ്മീരിലേതുള്‍പ്പെടെ ഇന്ത്യയിലെ ജന ജീവിതത്തെ ബാധിക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ ചൈന അപലപിക്കുകയാണ് വേണ്ടതെന്നും ഇന്ത്യ പറഞ്ഞു.

Related Articles

Latest Articles