Tuesday, December 23, 2025

ചൈന കളിക്കരുത്; കളി ഇന്ത്യയും അമേരിക്കയും പറഞ്ഞു തരും

ഇന്ത്യ, ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാല്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മൈക് പോംപിയോ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചു.ഏഷ്യയിലെ പ്രധാനികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍, ചൈനയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുന്ന നിലപാടായിരിക്കും അമേരിക്കയുടെ എന്നാണ് മൈക് പോംപിയോ വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു കടക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നും ചൈനയുടെ സൈനിക ഭീഷണി നേരിടാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ സഹായിക്കുമെന്നും പ്രമുഖ അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതിരോധ സെക്രട്ടറി അറിയിച്ചു.

Related Articles

Latest Articles