Saturday, May 4, 2024
spot_img

സംസ്ഥാനത്ത് ഓണ്‍ലൈന്‍ അധ്യയനം തുടങ്ങി; ആവേശത്തോടെ വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് തുടക്കമായി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനം ആരംഭിച്ച്ത്.

ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ എത്തുന്നുണ്ടെന്ന് ടീച്ചര്‍മാര്‍ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ ക്ലാസില്‍ പങ്കെടുക്കുന്നുവെന്നത് മാതാപിതാക്കളും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ പഠനം പൂര്‍ണമല്ല, തുടക്കം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാസ്സിന് ശേഷം അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണമെന്നും സാഹചര്യം അനുകൂലമായാല്‍ ക്ലാസ്സ് മുറികളിലേക്ക് പഠനം മടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഒരാഴ്ച ട്രയല്‍ അടിസ്ഥാനത്തിലാണ് ക്ലാസുകളെന്നും പ്രശ്‌ന പരിഹാരത്തിന് കൂടുതല്‍ വകുപ്പുകളുടെയും സന്നതെ സംഘടനകളുടെയും ഇടപെടലുകള്‍ അനിവാര്യമാണെന്നും മന്ത്രി ആവര്‍ത്തിച്ചു. വിക്ടേര്‍സ് വഴിയുള്ള ക്ളാസ്സുകള്‍ വീട്ടിലുള്ള അധ്യാപകരും വിലയിരുത്തണമെന്നും ഓണ്‍ലൈന്‍ ക്ലാസ്സിന് ശേഷം അവരവരുടെ വിദ്യാര്‍ഥികളുമായി ആശയ വിനിമയം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles