Monday, May 20, 2024
spot_img

ജനങ്ങളാണ് ശശീന്ദ്രന് പ്രശ്നം

വയനാട് : ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സർക്കാർ ഏർപ്പെടുത്തിയ ഇളവുകള്‍ ജനങ്ങള്‍ തന്നെ ദുരുപയോഗം ചെയ്തുവെന്ന് സംസ്ഥാന ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിലവില്‍ സംസ്ഥാന വ്യാപകമായി ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തുടര്‍ന്ന് പോകാന്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള യോ​ഗത്തിന് ശേഷം ഇത് സംബന്ധിച്ച തുടര്‍ നടപടി സ്വീകരിക്കുമെന്ന് ​മന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാം സുരക്ഷിതമായെന്ന് ജനം കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles