Featured

ജയലളിതയ്ക്കുള്ളതും പിണറായിക്കില്ലാത്തതും കണ്ടു പഠിക്കണം മലയാളി

അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ 2002 ൽ ജയലളിത അധികാരത്തിൽ വന്നപ്പോൾ ഏറെക്കുറെ ഇതായിരുന്നു അവിടുത്തെയും സ്ഥിതി. കടുത്ത സാമ്പത്തിക ഞെരുകത്തിൽ നിന്ന് കരകയറണമെങ്കിൽ ഭരണ സംവിധാനങ്ങളിൽ അടിമുടി മാറ്റം വരുത്തണമെന്നും വികസനപ്രവർത്തനത്തിന് വൻ തോതിൽ ഉള്ള മുതൽ മുടക്ക് സ്വകാര്യ സംരംഭകരെ കൊണ്ട് ഇറക്കണമെന്നും അവർ തീരുമാനമെടുത്തു . ഇതിനായി സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാൻ പരിഷ്കാരങ്ങൾക്കുത്തരവായി . ഇത് സർക്കാർ ട്രേഡ്‌യൂണിയനുകളെ പ്രകോപിപ്പിച്ചു . മാറ്റങ്ങളെ എതിർത്തും ശമ്പള പരിഷ്ക്കരണം ഇനിയും നടത്തണമെന്നും മറ്റനേകം വിഷയങ്ങളുമായി അനിശ്ചിതകാല സമരം അദ്ധ്യാപകരും ഉദ്യോഗസ്ഥരും പൊടുന്നനെ ആരംഭിച്ചു . ജോലി വേണ്ടാത്തവർക്കു രാജി വെയ്ക്കാമെന്നു ജയലളിത പറഞ്ഞെങ്കിലും , സർക്കാർ ജോലി പോലുള്ള ഒരു സൗകര്യമോ മറ്റേതെങ്കിലും ജോലിയോ ഒരിക്കലും ഇനി കിട്ടില്ല എന്നറിയുന്ന ഇവരിൽ ഒരാൾ പോലും രാജിവെച്ചില്ല . രണ്ടാഴ്ച സമരം നിന്നിട്ടും ഒരു ചർച്ചയ്ക്കും തയ്യാറാകാത്ത ജയലളിത സമരക്കാരെ പ്രകോപിച്ചു . സംസ്ഥാനത്ത് ഉടനീളം സർക്കാർ സ്ഥാപനങ്ങളും സ്വത്തുക്കളും അവർ ആക്രമിച്ചു .

അവശ്യ സർവീസുകൾ നിലനിർത്താനുള്ള എസ്മ ( ESMA ACT) ഓർഡിനൻസ് വഴി ഭേദഗതി ചെയ്ത് TESMA ( തമിഴ് നാട് അവശ്യ സെർവിസ്സ് മൈന്റെനൻസ് ആക്ട് കൊണ്ടുവന്നു ) ഈ ആക്ട് ഒരു ചെറിയ സാമ്പത്തിക എമെർജൻസിയുടെ രൂപത്തിൽ തന്നെ ആണ് തയ്യാറാക്കിയതും നടപ്പിലാക്കിയതും . ആക്ട് പ്രകാരം സമര നേതാക്കളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി ഒരുമിച്ചു നടത്തിയ റെയ്ഡുകളിൽ പിടിച്ചു ജയിലറയ്ക്കുള്ളിലാക്കി . ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് സർവീസിൽ നിന്നും സ്ഥിരമായി പുറത്താക്കിയതായി നോട്ടീസ് നൽകി . പകരം ജീവനക്കാരെ ഉടനടി നിയമിക്കുവാൻ വേണ്ടി തൊഴിൽ വകുപ്പിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ട് പരസ്യങ്ങൾ നൽകി . ലക്ഷകണക്കിന് യുവാക്കൾ ജില്ലാ കേന്ദ്രങ്ങളിലേക്കൊഴുകി . ഇതുകണ്ട് വിറച്ച സെക്രട്ടേറിയറ്റ് ജീവനക്കാർ 70 ശതമാനത്തോളം അന്നുതന്നെ സമരം പിൻവലിച്ഛ് ജോലിക്ക് ഹാജരായി . പിറ്റേദിവസം പിരിച്ചു വിടാത്ത ഉദ്യോഗസ്ഥരും ഹാജരാവാൻ തുടങ്ങി . പിരിച്ചു വിടപ്പെട്ടവർ ഹൈ കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നടത്തി . അണികൾ മിക്കവാറും എല്ലാവരും തന്നെ തങ്ങളുടെ നേതാക്കൾക്ക് നേരെ തിരിഞ്ഞു . നേതാക്കൾ ഒളിവിലായി .തുടക്കത്തിൽ ചില കോടതി വിധികൾ എതിരായെങ്കിലും എറ്റവും പ്രമുഖരായ വക്കീല്ന്മരെകൊണ്ട് സുപ്രീം കോടതിയിൽ തങ്ങൾക്കു പൂർണമായും അനുകൂലമായ വിധി സർക്കാർ നേടിയെടുത്തു . ജീവനക്കാർക്ക് സമരം ചെയ്യുവാൻ ഒരു അവകാശവുമില്ല എന്ന് സുപ്രധാനമായ ഒരു നിരീക്ഷണം സുപ്രീം കോടതി നടത്തി.

പിന്നീട് എങ്ങനെയെങ്കിലും തിരിച്ചെടുക്കണമെന്ന് യാചിച് ആയിരങ്ങൾ ഓഫീസുകൾ കയറി ഇറങ്ങി . ഒരിക്കലും സമരം ചെയ്യില്ല എന്നും തസ്തിക കുറവടക്കം, നിരവധി ഉപദ്രവകരമായ വ്യവസ്ഥകൾ ഒപ്പിട്ട ശേഷമാണ് ബാക്കിയുള്ളവരിൽ കുറച്ഛ് ആളുകളെ എങ്കിലും തിരിച്ചെടുത്തത് .

തമിഴ് നാട്ടിൽ ഇതിനു ശേഷം വലിയ രീതിയിൽഉള്ള സംരംഭക ഇളവുകളും സ്വകാര്യ പ്രൊജെക്ടുകൾക്കു പ്രോത്സാഹനവും കൊടുത്തു . കാലയളവിൽ തമിഴ്നാട്ടിൽ മുൻപെവിടെയും കണ്ടിട്ടില്ലാത്ത അഭൂതപൂർവമായ വികസന പരമ്പരയാണ് പിന്നീടങ്ങോട്ടേയ്ക്കുണ്ടായത് . തമിഴ് നാടിന്റെ വളർച്ച നമ്മളെല്ലാം കണ്ടതാണ് . പുതിയ സാമ്പത്തിക നയം നടപ്പിൽ വരുത്തിയ വെറും രണ്ടു വര്ഷം കൊണ്ട് തന്നെ ഏറ്റവും പാവപ്പെട്ടവന്റെ ദിവസക്കൂലി നാലിരട്ടിയോളമായി കൂടി, കേരളത്തിൽ കൂലിവേലക്കാരായിരുന്ന തമിഴർ മിക്കവവറും എല്ലാവരും തിരിച്ചു പോയി . അന്താരഷ്ട്ര കോർപ്പറേറ്റ് കമ്പനികളെ എല്ലാം തന്നെ നേരിട്ടു സർക്കാർ വിളിച്ചു വരുത്തി ചർച്ചകൾ നടത്തി ഒരു ചുവപ്പു നാടയും കോഴ കൊടുക്കലും കൂടാതെ സംരഭങ്ങൾ ആരംഭിക്കുവാൻ കരാർ ചെയ്തു . ലക്ഷക്കണക്കിന് യുവാക്കൾക്ക് തൊഴിൽ നൽകുന്ന ആയിരക്കണക്കിന് എക്കർ വിസ്‌തൃതിയുള്ള ഫാക്ടറി സമുച്ഛയങ്ങൾ തമിഴ് നാട്ടിൽ ഉടനീളം ഉയർന്നു . കേരളത്തിൽ ആയിരുന്നു ആദ്യത്തെ ഐ ടി പാർക്ക് എങ്കിലും , ഉദ്യോഗസ്ഥ കെടുകാര്യസ്ഥ കാരണം പിന്നീടു വന്ന ലക്ഷക്കണക്കിന് തൊഴിൽ നൽകുന്ന ഐ ടി പാർക്കുകൾ ചെന്നൈക്ക് ചുറ്റും ഉയർന്നു . സർക്കാർ എറ്റവും വലിയ തൊഴിൽ ദാതാവായിരുന്നത് മാറി ഇപ്പോൾ സർക്കാരിന്റെ തൊഴിലാളികളുടെ അനേകം ഇരട്ടി തൊഴിലാളികൾ അന്താരാഷ്ട്ര തൊഴിലിടങ്ങളിൽ തമിഴ് നാട്ടിൽ തൊഴിൽ ചെയ്യുന്നു .

ഇതെല്ലം ജയലളിതയുടെ ജനകീയ പിന്തുണ വാനോളം ഉയർത്തി , മറ്റൊരു നേതാവും തന്നെ ഇന്ത്യയിൽ ചെയ്യാത്ത ഒരു കാര്യമാണ് അവർ സാധിച്ചെടുത്ത് . സമരത്തിനെ ആദ്യ കാലത്തിൽ അവർ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് . “The government employees form only 2 per cent of the state’s population. I can’t cater to all the demands of this minority ignoring the interests of the other 98 per cent” . സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ വെറും രണ്ടു ശതമാന വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുവാൻ ബാക്കിവരുന്ന 98 ശതമാനം വരുന്ന ജനതയെ തഴഞ്ഞുകൊണ്ടു എനിക്ക് ചെയ്യുവാൻ കഴിയില്ല എന്നായിരുന്നു .)

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

20 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

22 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago