Saturday, May 18, 2024
spot_img

തമസ്സകറ്റി തിരിനാളങ്ങൾ; ഒരുമയുടെ ദീപപ്രഭയിൽ ഭാരതം

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കൽ ആവേശത്തോടെ ഏറ്റെടുത്ത് ഇന്ത്യൻ ജനത. പ്രധാനമന്ത്രി പറഞ്ഞതനുസരിച്ച് രാജ്യമെമ്പാടുമുള്ള ജനങ്ങൾ വൈദ്യുത ബൾബുകൾ ഓഫാക്കി ദീപം തെളിച്ചു. രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

വെള്ളിയാഴ്ച രാവിലെ 9നു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലായിരുന്നു ആഹ്വാനം. കൊവിഡ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നുനീങ്ങുന്നതിന്റെ പ്രതീകാത്മക കൂട്ടായ്മ എന്ന നിലയിലാണ് ആഹ്വാനമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് രാജ്യത്തെ സാംസ്‌കാരിക നേതൃത്വവും സിനിമാ കായിക താരങ്ങളും ഒന്നടങ്കം രംഗത്തുവന്നിരുന്നു.

നേരത്തെ കൊവിഡിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി നടന്ന ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിക്കാന്‍ ബാല്‍ക്കണിയില്‍ നി്ന്ന് അഞ്ച് മിനിറ്റ് കയ്യടിക്കാനും, ശബ്ദം മുഴക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതും രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുത്തിരുന്നു. പോലം ലോകരാജ്യങ്ങളും മോദിയുടെ ഇത്തരം ആഹ്വാനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles