Sunday, May 19, 2024
spot_img

തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കോവിഡ്

ചെന്നൈ : തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. രാജഭവൻ ജീവനക്കാരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് ഗവര്‍ണര്‍ക്കും രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആള്‍വാര്‍പേട്ടിലെ കാവേരി ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാജഭവനിലെ 87 ജീവനക്കാർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജൂലൈ 29 മുതല്‍ ഗവര്‍ണര്‍ സ്വമേധയാ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഗവര്‍ണറെ പരിശോധിച്ച രാജ്ഭവന്‍ മെഡിക്കല്‍ ഓഫീസര്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് വ്യക്തമാക്കിയതായി രാജ്ഭവന്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യനില തൃപ്‍തികരമായതിനാല്‍ അദ്ദേഹം വീട്ടില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് നിര്‍ദ്ദേശം.

ജൂലൈ 23 നാണ് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീടുള്ളപരിശോധനയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 84 ജീവനക്കാരും ഗവര്‍ണറുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരായിരുന്നു.

Related Articles

Latest Articles