ദില്ലി: ലോക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14-നകം രാജ്യത്ത് കൊറോണ വൈറസ് ശൃംഖല തകര്‍ക്കണമെന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ ബിപിന്‍ റാവത്ത്. അല്ലെങ്കിന്റെ അതിന്റെ പ്രത്യാഘാതം നേരിടാന്‍ തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘സൈനിക പ്രമാണമനുസരിച്ച് തയ്യാറാകുക അല്ലെങ്കില്‍ നശിക്കുക എന്നാണ്. എന്നാല്‍ കൊറോണയുടെ ഈ സമയത്ത് ഞങ്ങള്‍ അതിനെ തയ്യാറാകുക അല്ലെങ്കില്‍ സഹിക്കുക എന്നാക്കി പരിഷ്‌കരിച്ചിട്ടുണ്ട്.
ലോക്ഡൗണും സാമൂഹിക അകലവും അവസാനിക്കുന്ന ഏപ്രില്‍ 14-നകം വൈറസിന്റെ വ്യാപനം 100 ശതമാനവും പിടിച്ചുകെട്ടണം. വിളവെടുപ്പ് സീസണായതിനാല്‍ ഇന്ത്യക്ക് കൂടുതല്‍ നീട്ടിക്കൊണ്ടുപോകാനാവില്ല. സര്‍ക്കാരും ജനങ്ങളും ആവശ്യപ്പെടുന്നതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സൈന്യം പൂര്‍ണ്ണമായും സജ്ജമാണ്’ അദ്ദേഹം പറഞ്ഞു.
രോഗബാധിതരെ പരിചരിക്കുന്നതിനായി പതിനെട്ടോളം ആശുപത്രികള്‍ കരസേനയും വ്യോമസേനയും നാവികസേനയും വിട്ടുനല്‍കിയിട്ടുണ്ട്. പതിയ്യായിരത്തോളം പേര്‍ക്ക് ഇവിടങ്ങളില്‍ ചികിത്സ നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വടക്കു കിഴക്കന്‍ ഇന്ത്യയില്‍ വൈറസ് കാര്യമായി പടര്‍ന്നിട്ടില്ലെങ്കിലും നാഗലാന്‍ഡിലെ ദിമാര്‍പുര്‍, സഖാമ തുടങ്ങിയ സ്ഥലങ്ങളില്‍ പോലും സൈനിക ആശുപത്രികള്‍ തയ്യാറാണ്. കൊറോണബാധിതരെ ചികിത്സിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമായി ഓരോ സോണിലും നിലവില്‍ രണ്ടോ മൂന്നോ ആശുപത്രികളുണ്ട്’ അദ്ദേഹം വ്യക്തമാക്കി.

