ദില്ലി: രാജ്യത്ത് കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെയും ജയിലലടക്കാന്‍ കേന്ദ്ര നിര്‍ദേശം. ഇത്തരക്കാര്‍ക്ക് ഒന്നോ, രണ്ടോ വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കോവിഡ് രോഗിയുടെ സമ്പര്‍ക്ക പട്ടിക തയാറാക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം ആക്രമിച്ച പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദ്ദേശം.

