Friday, May 3, 2024
spot_img

ശക്തമായി തിരിച്ചടിക്കാൻ നമുക്കറിയാം ;ചൈനക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്

സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെതോടെ സാമൂഹിക അകലം കൂടുതൽ പ്രാധാന്യമർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മാൻ കി ബാത്ത്’ വഴി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ വലിയ ജനസംഖ്യയുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വൈറസ് പടരുന്നത് മന്ദഗതിയിലാണെന്ന് മോദി പറഞ്ഞു. “നമ്മൾ കഷ്ടപ്പാടുകൾ സഹിച്ചു, പക്ഷേ അത് കൈകാര്യം ചെയ്യാൻ എല്ലാവരും ദൃഢനിശ്ചയത്തിലാണ്,” അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയില്‍ അയല്‍ക്കാരന്റെ വെല്ലുവിളിയും ഭൂകമ്ബവും കൊടുങ്കാറ്റും വെട്ടുകിളി ആക്രമണവും കൊവിഡ് കാലം നീളുന്നതുമെല്ലാം രാജ്യം നേരിടുന്ന വെല്ലുവിളികളാണ്. എല്ലാ പ്രതിസന്ധികളും മറികടന്ന് കരുത്ത് നേടുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്നും ഇന്ത്യ-ചൈന സംഘര്‍ഷത്തെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു.

സൈനികരുടെ ത്യാഗം രാജ്യത്തിനാകെ പ്രചോദനമാണ്. പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും ഇന്ത്യ സ്വയം പര്യാപ്ത‌തയിലേക്ക് നീങ്ങുകയാണ്. അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. പ്രശ്‌നമുണ്ടാക്കാനാണ് ചില അയല്‍ക്കാര്‍ ശ്രമിക്കുന്നത്. വീരന്മാര്‍ കയ്യേറം അനുവദിക്കില്ല. കയ്യേറ്രം നടത്തുന്നവര്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് രാജ്യത്തിനറിയാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles