Tuesday, October 13, 2026

കോവിഡിനിടയിൽ ജനങ്ങളെ വലയ്ക്കാൻ ഇതാ, പണിമുടക്കും

തിരുവനന്തപുരം : ജൂലൈ 10 നു സംസ്ഥാനത്ത് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് .രാവിലെ 6 മുതല്‍ ഉച്ചക്ക് 1 2 വരെയാണ് പണിമുടക്ക് .ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചാണ് വാഹന പണിമുടക്ക് .

പെട്രോള്‍ ,ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക ,പെട്രോളും ഡീസലും ടാക്സിവാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക ,പെട്രോളും ഡീസലും ജി എസ് ടി യുടെ പരിധിയില്‍ കൊണ്ട് വരിക ഓട്ടോ ,ടാക്സി നിരക്ക് പുതുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണി മുടക്ക് ആഹ്വാനം ചെയ്യ്തിരിക്കുന്നത് .അതേസമയം ജൂലൈ 6 ന് ഓട്ടോ ടാക്സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കാനും തീരുമാനം ഉണ്ടായിട്ടുണ്ട് .

Related Articles

Latest Articles