തിരുവനന്തപുരം : കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്ഫ്യൂന് പിന്തുണ അറിയിച്ച് മലയാള സിനിമാതാരങ്ങളായ മോഹന് ലാലും മമ്മൂട്ടിയും.ഫെയ്സ്ബുക്ക് പേജിലൂടെയാണ് താങ്ങള് പിന്തുണ അറിയിച്ചിരിക്കുന്നത്.
വകതിരിവില്ലാത കടന്നു വരുന്ന കൊറോണ, മരുന്നൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. നമ്മാളാരും സുരക്ഷിതരമല്ല. പക്ഷെ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും. ഈ വൈറസ്സിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ച് നിൽക്കാം ഇതൊരു കരുതലാണ്. സുരക്ഷയ്ക്ക് വേണ്ടിയുളള കരുതൽ- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.
ലോകത്തെ സ്തംഭിപ്പിച്ച കൊവിഡ് 19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിന്റെ പടിവാതിക്കലിലാണ്.. സമൂഹ വ്യാപനം എന്ന ഘട്ടം നമുക്ക് ഒറ്റക്കെട്ടായി മറി കടന്നേ പറ്റൂ. ഇതിനായ ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22 ജനത കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതന് പിന്തുണ നൽകി കഴിഞ്ഞു. രാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ വീടിന്റെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കർഫ്യൂവിൽ പങ്കുചേരാം. മറ്റെല്ലാം മാറ്റിവെച്ച് വീട്ടിലൊതുങ്ങാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാൻ രാജ്യത്തിന്റെ ആരോഗ്യ പൂർണ്ണമായ ഭാവിയ്ക്ക് വേണ്ടി ജനത കർഫ്യൂവിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു- മേഹൻലാൽ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.
അതേസമയം ഉണ്ണി മുകുന്ദൻ, ജയസൂര്യ, അജു വർഗീസ്, പ് എന്നിവർ ജനത കർഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…