Monday, May 6, 2024
spot_img

താരങ്ങള്‍ രാജ്യത്തിനൊപ്പം

തിരുവനന്തപുരം : കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂന് പിന്‍തുണ അറിയിച്ച് മലയാള സിനിമാതാരങ്ങളായ മോഹന്‍ ലാലും മമ്മൂട്ടിയും.ഫെയ്സ്ബുക്ക് പേജിലൂടെയാണ് താങ്ങള്‍ പിന്‍തുണ അറിയിച്ചിരിക്കുന്നത്.

വകതിരിവില്ലാത കടന്നു വരുന്ന കൊറോണ, മരുന്നൊന്നും ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. നമ്മാളാരും സുരക്ഷിതരമല്ല. പക്ഷെ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും. ഈ വൈറസ്സിന്റെ വ്യാപനത്തെ. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ ഞാനുമുണ്ട്. നിങ്ങളുടെ കൂടെ. നമുക്ക് ഒന്നിച്ച് നിൽക്കാം ഇതൊരു കരുതലാണ്. സുരക്ഷയ്ക്ക് വേണ്ടിയുളള കരുതൽ- മമ്മൂട്ടി വീഡിയോയിൽ പറയുന്നു.

ലോകത്തെ സ്തംഭിപ്പിച്ച കൊവിഡ് 19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിന്റെ പടിവാതിക്കലിലാണ്.. സമൂഹ വ്യാപനം എന്ന ഘട്ടം നമുക്ക് ഒറ്റക്കെട്ടായി മറി ക‍ടന്നേ പറ്റൂ. ഇതിനായ ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22 ജനത കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു. നമ്മുടെ മുഖ്യമന്ത്രിയും അതന് പിന്തുണ നൽകി കഴിഞ്ഞു. രാവിലെ 7 മണിമുതൽ രാത്രി 9 മണിവരെ വീടിന്റെ പുറത്തിറങ്ങാതെ നമുക്കും ഈ ജനജാഗ്രത കർഫ്യൂവിൽ പങ്കുചേരാം. മറ്റെല്ലാം മാറ്റിവെച്ച് വീട്ടിലൊതുങ്ങാം. ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാൻ രാജ്യത്തിന്റെ ആരോഗ്യ പൂർണ്ണമായ ഭാവിയ്ക്ക് വേണ്ടി ജനത കർഫ്യൂവിന്റെ ഭാഗമാകാൻ ‍ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു- മേഹൻലാൽ പങ്കുവെച്ച് വീഡിയോയിൽ പറയുന്നു.

അതേസമയം ഉണ്ണി മുകുന്ദൻ, ജയസൂര്യ, അജു വർഗീസ്, പ് എന്നിവർ ജനത കർഫ്യുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരങ്ങൾ പിന്തുണ അറിയിച്ചിരിക്കുന്നത്.

Related Articles

Latest Articles