Sunday, January 11, 2026

തിരിനാളങ്ങൾ ഉയരും.ലോകനന്മക്കായി ശബരീശന് പ്രാർത്ഥനകൾ

പത്തനംതിട്ട: പ്രതിഷ്ഠാദിനപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്ന ഇന്ന്,സന്ധ്യാസമയം കേരളത്തിലെ ഒരുലക്ഷം ഭവനങ്ങളിൽ പ്രത്യേക നീരാജനപൂജ നടത്തും. ശബരിമല അയ്യപ്പസേവാ സമാജമാണ് പൂജ സംഘടിപ്പിക്കുന്നത്.ലോകത്താകമാനം കോവിഡ് ബാധ ഇല്ലാതാകണമെന്ന പ്രാര്‍ത്ഥനയോടെയാണ് പൂജ നടത്തുന്നത്. തിരുവാഭരണപാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനും അടച്ചിട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നതിനും നടപടികള്‍ വേണമെന്ന് സമാജം ആവശ്യപ്പെട്ടു. നടപടികള്‍ വൈകിയാല്‍ ശക്തമായ തുടങ്ങുമെന്ന് പ്രസിഡന്റ് അക്കീരമന്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ജനറല്‍ സെക്രട്ടറി എന്‍.കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related Articles

Latest Articles