Thursday, October 1, 2026

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടികൂടിയതായും നിലവിൽ പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികൾ ഇല്ലെന്നും ക്ലേ കൗണ്ടി ഷെരീഫ് എഡി സ്കോട്ട് സ്ഥിരീകരിച്ചു.

കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളോ ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളോ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന മൂന്ന് സ്ഥലങ്ങളും പോലീസ് വളഞ്ഞിരിക്കുകയാണ്. ഏകദേശം ഇരുപതിനായിരത്തോളം ജനസംഖ്യയുള്ള ക്ലേ കൗണ്ടിയിൽ നടന്ന ഈ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ വൻ പോലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Latest Articles