Wednesday, January 7, 2026

തിരുവനന്തപുരത്ത് കർശന നടപടി: നഗരത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളായ പോത്തീസിൻ്റെയും രാമചന്ദ്രൻ്റെയും ലൈസൻസ് റദ്ദാക്കി

തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാൽ നഗരത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളായ പോത്തീസിൻ്റെയും രാമചന്ദ്രൻ്റെയും ലൈസൻസ് റദ്ദാക്കി നഗരസഭ കടുത്ത നടപടിയിലേക്ക് നീങ്ങുകയാണ്.

ഇന്ന് രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന് പിന്നാലെ പോത്തീസിലും ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു . ഇതോടെ മാളിലെത്തിയവര്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ രണ്ട് ദിവസങ്ങളിലായി പോത്തീസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശോധന ഏര്‍പ്പെടുത്തി.വഞ്ചിയൂര്‍ വാര്‍ഡിലെ വിവിധ കെട്ടിടങ്ങളില്‍ തിങ്ങി നിറഞ്ഞാണ് പോത്തീസിലെ ജീവനക്കാര്‍ താമസിക്കുന്നത്. അതിനാല്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ നിരവധി പേരിലേക്ക് രോഗം വളരെ പെട്ടെന്ന് പടരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ഈ സാഹചര്യത്തില്‍ മുഴുവന്‍ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ഹെല്‍ത്ത് വിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും യാതൊരുവിധ സഹകരണവും ലഭിക്കുന്നില്ലെന്നാണ് പരാതി. ജീവനക്കാരുടെ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്കാന്‍ പോലും മാനേജ്മെന്റ് തയാറാകുന്നിലെന്നും വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു പറഞ്ഞു.

Related Articles

Latest Articles