Sunday, December 21, 2025

തെന്നിന്ത്യൻ നടൻ റാണ ദഗ്ഗുബാട്ടി വിവാഹിതനായി

ഹൈദരബാദ്: തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടി വിവാഹിതനായി. ഹൈദരാബാദ് സ്വദേശി മിഹീക ബജാജ് ആണ് വധു. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക. തെലുങ്ക്‌-മാര്‍വാഡി ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത് . കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഹൈദരാബാദിലെ റാമനായിഡു സ്​റ്റുഡിയോയില്‍ 30ല്‍ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ചടങ്ങിൽ പങ്കെടുത്ത എല്ലാ അതിഥികളെയും കോവിഡ് ദ്രുത പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ വെങ്കിടേഷ്, സാമന്ത, റാം ചരണ്‍, അല്ലു അര്‍ജ്ജുന്‍, നാഘചൈതന്യ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ബാഹുബലിയിലെ വില്ലന്‍ റോളിലൂടെ രാജ്യം മുഴുവന്‍ അറിയപ്പെട്ട റാണ കഴിഞ്ഞ മെയ് 12നാണ് താൻ വിവാഹിതനാകുവാന്‍ പോകുന്ന കാര്യം അറിയിച്ചത്.

Related Articles

Latest Articles