ത്രിപുര: മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തുന്ന എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുക എന്ന കാര്യം അസാധ്യമാണെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. അടുത്ത ഒരു മാസത്തേയ്ക്ക് ജനങ്ങൾ കൂടുതൽ ശ്രദ്ധയോടെ ജീവിക്കണമെന്നും ബിപ്ലബ് ദേബ് കൂട്ടിച്ചേർത്തു. 5:1 എന്ന അനുപാതത്തിലാണ് ഇപ്പോൾ സംസ്ഥാനത്ത് പരിശോധന നടന്നു കൊണ്ടിരിക്കുന്നത്. തിരികെയെത്തുന്ന എല്ലാ ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ഇവർ 14 ദിവസം നിർബന്ധമായും ക്വാറന്റൈനിൽ കഴിയണമെന്നും അദ്ദഹം നിർദ്ദേശം നൽകി.
എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പരമാവധി പരിശോധനകൾ നടത്തുന്നുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ കൃത്യമായി പരിശോധനയ്ക്ക് വിധേയരായില്ലെങ്കിൽ അവർ വൈറസ് വാഹകരാണെങ്കിൽ മറ്റുള്ളവർക്കും രോഗം വരാൻ സാധ്യതയുണ്ട്. ത്രിപുരയിലെ പോസിറ്റീവ് കേസുകളിൽ മിക്കതും രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഹോം ക്വാറന്റൈൻ നിർബന്ധിതമാക്കി സംസാരിക്കവേ ബിപ്ലബ് ദേബ് കുമാർ പറഞ്ഞു.
ത്രിപുരയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 173 കൊവിഡ് രോഗികളിൽ 143 പേർ രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസംങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ ആറ് പേർക്ക് കൊവിഡ് ബാധയുള്ളതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്, ബസ്സുകളിലും ട്രെയിനിലുമായി 40000ത്തിനും 50000 ത്തിനും അടുത്ത് ആളുകളാണ് സംസ്ഥാനത്ത് തിരിച്ചെത്താൻ പോകുന്നത്. സാമൂഹിക വ്യാപന സാധ്യതയുള്ളതിനാൽ ഇത് തടയാൻ കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ബിപ്ലബ് ദേബ് പറഞ്ഞു. സർക്കാർ ഗ്രാമീണ തലത്തിൽ ബോധവത്കരണ, നിരീക്ഷണ സമിതികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…