Sunday, October 4, 2026

ആശ്വാസതീരത്തു പറന്നിറങ്ങിയ എട്ടു പേർക്ക് രോഗലക്ഷണങ്ങൾ;സംശയമുള്ളവർ ഐസൊലേഷനിൽ….

കൊ​ച്ചി: ആ​ദ്യ ര​ണ്ട് വി​മാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​വാ​സി​ക​ളെ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് എ​ട്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ഞ്ചു​പേ​രെ​യും ക​രി​പ്പൂ​രി​ലെ​ത്തി​യ മൂ​ന്നു​പേ​രെ​യു​മാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കൊ​ച്ചി​യി​ലെ​ത്തി​യ​വ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ക​രി​പ്പൂ​രി​ൽ എ​ത്തി​യ​വ​രി​ൽ ഒ​രാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു പേ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി 10.08നാ​ണ് വി​മാ​നം കൊ​ച്ചി​യു​ടെ മ​ണ്ണി​ലി​റ​ങ്ങി​യ​ത്.​ യാ​ത്ര​ക്കാ​രി​ൽ 49 ഗ​ർ​ഭി​ണി​ക​ളും നാ​ലു കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി.

Related Articles

Latest Articles