Wednesday, January 7, 2026

ദില്ലി കലാപം ആസൂത്രിതം; 410 പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചെന്ന് ദില്ലി പൊലീസ്. കലാപത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്നും പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ അടക്കം പ്രതികളാക്കി കഴിഞ്ഞ വ്യാഴാഴ്ച്ച കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Related Articles

Latest Articles