ദില്ലി : കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പഴയ കാല സീരിയലുകൾ പുന:സംപ്രേഷണം ചെയ്യാൻ വാർത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിരിന്നു. ഇപ്പോഴിതാ ശക്തിമാന്‍ ഏപ്രില്‍ മുതല്‍ പുനഃസംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.
എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. ജനങ്ങളെ പിടിച്ചിരുത്താന്‍ പഴയകാല സീരിയലുകളും തുടങ്ങി കഴിഞ്ഞു. ഇപ്പോള്‍ പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മുതലാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം. ദൂരദര്‍ശനില്‍ മുന്‍പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയരുകയും കേന്ദ്രസര്‍ക്കാര്‍ സംപ്രേഷണ അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശക്തിമാനായും മുറവിളി ഉയര്‍ന്നത്. ശക്തിമാന്‍, ചാണക്യ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകളാണ് എപ്രില്‍ മുതല്‍ പുനഃസംപ്രേഷണം ചെയ്യുക.

