Sunday, June 2, 2024
spot_img

ധാരാവി താഴിട്ടു പൂട്ടി

മും​ബൈ : കൊ​റോ​ണ കേ​സു​ക​ള്‍ ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ധാ​രാ​വി ചേ​രി പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​ൻ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.രാജ്യത്തെ ഏറ്റവും വ​ലി​യ ചേരിയായ ധാ​രാ​വി​യി​ല്‍ വീ​ണ്ടും കോ​വി​ഡ്-19 മ​ര​ണം റിപ്പോർട്ട് ചെയ്തു. ഇ​തോ​ടെ ധാ​രാ​വി​യി​ല്‍ രോ​ഗം​ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴം, പ​ച്ച​ക്ക​റി​ക​ള​ട​ക്കം അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ടു. അ​തേ​സ​മ​യം, മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ വീ​ടു​ക​ള്‍ തോ​റും എ​ത്തി​ച്ചു ന​ല്‍​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ധാ​രാ​വി​യി​ല്‍ ബു​ധ​നാ​ഴ്ച അ​ഞ്ചു പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ ധാ​രാ​വി​യി​ല്‍ 15 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Related Articles

Latest Articles