ദില്ലി : കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇതുവരെ 1.3 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍. ഇതില്‍ 5,734 സാമ്പിളുകള്‍ പോസിറ്റീവായി. ബുധനാഴ്ച 13,143 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 5,734 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. രാജ്യത്ത് കോവിഡ് പോസിറ്റീവാകാനുളള സാധ്യത കഴിഞ്ഞ മാസത്തെ ഒന്ന് – 1.5 ല്‍ നിന്നും മൂന്നുമുതല്‍ അഞ്ചുവരെ ആയതായും ഐ.സി.എം.ആര്‍ അധികൃതര്‍ അറിയിച്ചു. അതേസമയം,കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 549 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 166 പേര്‍ ഇതുവരെ മരിച്ചതായും 17 മരണം ബുധനാഴ്ച സ്ഥിരീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

