Friday, October 9, 2026

കേരളത്തിന് ആശ്വാസം; പോത്തന്‍കോട്ട് ആശങ്കകള്‍ മാറി തുടങ്ങി

തിരുവനന്തപുരം: പോത്തന്‍കോട്ടുനിന്ന് പരിശോധനയ്ക്കായി അയച്ച സാംപിളുകള്‍ എല്ലാം നെഗറ്റീവായയോടെ ആശങ്കകള്‍ മാറി തുടങ്ങി. പോത്തന്‍കോട് വാവറയന്പലം സ്വദേശി അബ്ദുള്‍ അസീസ് കോവിഡ് രോഗം ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്.

കൂടുതല്‍ പേരിലേക്ക് രോഗം പകരുമെന്ന മുന്‍കരുതലിനെ തുടര്‍ന്നാണ് പോത്തന്‍കോട്ട് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയില്‍ നാല് പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

Related Articles

Latest Articles