Saturday, December 20, 2025

നന്മയുടെ പൂവിളിയുമായി ഇന്ന് തിരുവോണം

ഇന്ന് തിരുവോണം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒത്തൊരുമയുടെ നിലാവ് പകരുന്ന പൊന്നോണം.
കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനം.
പുതുവസ്ത്രങ്ങൾ അണിഞ്ഞ്, കുടുംബാംഗങ്ങൾ ഒത്തു ചേർന്ന് ഓണസദ്യ കഴിച്ചും ഊഞ്ഞാലാടിയും ഈ ദിനത്തിന്റെ പുണ്യസ്മരണകളും സന്തോഷവും പങ്കുവയ്ക്കും.പാടത്തും പറമ്പിലും സ്വർണം വിളയിക്കുന്ന കർഷകർക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.
കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും മലയാളിയുടെ ഓണാഘോഷങ്ങൾക്ക് പൊലിമ ഒട്ടും കുറവില്ല.

ലോകത്തിന്റെ ഏതറ്റത്തുമുള്ള മലയാളിക്കും ഓണം എന്നും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മ തന്നെയാണ്. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണനാളായ ഇന്ന് പൂർണതയിലെത്തുന്നത്.

Related Articles

Latest Articles