Monday, October 12, 2026

നവോത്ഥാന നായകന്‍ രാജാറാം മോഹന്‍ റോയ്‌യുടെ ജന്മദിനം ദിനം ഇന്ന്

ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന രാജാ റാം മോഹന്‍ റോയ്‌യുടെ ജന്മദിനമാണിന്ന്.പാശ്ചാത്യ ആധുനികത്വവും പാമ്പര്യാധിഷ്ഠിത പൗരസ്ത്യവാദവും തമ്മില്‍ രൂക്ഷമായ ആശയ സംഘട്ടനങ്ങള്‍ക്ക് ഭാരതത്തില്‍ തുടക്കമിട്ടത് രാജാറാം മോഹന്‍ റോയിയായിരുന്നു. ഭാരതത്തിലെ മത-സാമൂഹിക നവോത്ഥാന നായകരില്‍ പ്രമുഖനായിരുന്നു അദ്ദേഹം..ഇന്ത്യയില്‍ നിലനിന്നിരുന്ന ‘സതി’ എന്ന ദുരാചാരം നിര്‍ത്തലാക്കി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും ഇന്ത്യയിലെ ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ സ്ഥാപകനും ബ്രഹ്മസമാജ സ്ഥാപകനുമായ ഇദ്ദേഹം 1772 മെയ് 22ന് ബംഗാളിലെ ബര്‍ദ്വാനടുത്ത് രാധാനഗര്‍ ഗ്രാമത്തില്‍ ജനിച്ചു.

പാര്‍സി, അറബി ഭാഷകളില്‍ ബാല്യകാലത്ത് തന്നെ അറിവ് നേടിയ അദ്ദേഹം 12-ാം വയസ്സില്‍ വേദാന്തവും ഉപനിഷത്തും പഠിക്കാന്‍ തുടങ്ങി.വളരെ ചെറുപ്പത്തില്‍ തന്നെ വിഗ്രഹാരാധന, മതാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ നിന്നും അകന്നു നിന്നിരുന്നു. ബാലവിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ആധുനിക വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന സതി എന്ന ദുരാചാരം നിര്‍ത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും, നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ല്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് സതി നിയമം നിരോധിക്കുകയും ചെയ്തു.സതിക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് റോയി നടത്തിയത്. സമൂഹത്തില്‍ നിലനിന്ന ഈ ദുരാചാരത്തിന്റെ തിക്തഫലങ്ങള്‍ ജനങ്ങളെ മനസിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 33-ാം വയസില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴില്‍ ഉദ്യോഗസ്ഥനായ റോയി കുറച്ചു കൊല്ലങ്ങള്‍ക്കു ശേഷം ജോലി രാജിവച്ച് മതപരിഷ്‌കരണത്തില്‍ മുഴുകി. 1833ല്‍ ബ്രിട്ടനിലെ ബ്രിസ്റ്റലില്‍ വച്ച് 61-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

19-ാം ശതകത്തിന്റെ ആദ്യത്തില്‍ ഇന്ത്യയിലുണ്ടായ വിചാരവിപ്‌ളവത്തിനു തുടക്കം കുറിച്ചു.1828 ഓഗസ്റ്റ് 20ന് അദ്ദേഹം ബ്രഹ്മസഭ സ്ഥാപിച്ചു. 1875 ല്‍ സ്വാമി ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജത്തിന്റെയും ഉദ്ദേശ്യവും സമാനമായിരുന്നു. ആര്യസമാജത്തിനെ അപേക്ഷിച്ച് ബ്രഹ്മസമാജത്തിന്റെയും തിയോസൊഫിക്കല്‍ സൊസൈറ്റിയുടെ ആന്തരിക വൈരുദ്ധ്യം ആഴത്തിലുള്ളതായിരുന്നു.

Related Articles

Latest Articles