Tuesday, May 21, 2024
spot_img

നാണമില്ലാത്തവർ..പാവങ്ങൾക്കായുള്ള സാമൂഹ്യസുരക്ഷാ പെന്ഷനും വാങ്ങി പോക്കറ്റിലിട്ടു

പാലക്കാട്: സാമൂഹികസുരക്ഷാപെന്‍ഷന്‍ അനധികൃതമായി വാങ്ങിയവരില്‍ 2346 സര്‍ക്കാര്‍ ജീവനക്കാരെന്ന് ധനകാര്യവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരായ 2087 പേരും താത്കാലിക സര്‍ക്കാര്‍ജീവനക്കാരായ 259 പേരുമാണ് വാങ്ങിയത്. സ്പാര്‍ക്കിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റാബേസും പെന്‍ഷന്‍ വാങ്ങുന്നവരുടെ ട്രഷറിയിലുള്ള വിവരങ്ങളും ഒത്തുനോക്കിയാണ് ഇത്തരക്കാരെ കണ്ടെത്തിയത്.

അനര്‍ഹമായി സാമൂഹികസുരക്ഷാപെന്‍ഷന്‍ വാങ്ങുന്ന സര്‍വീസ്, കുടുംബപെന്‍ഷനര്‍മാരുടെ വിവരങ്ങളും ശേഖരിക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, കുടുംബപെന്‍ഷനര്‍മാര്‍ എന്നിവര്‍ സാമൂഹികസുരക്ഷാപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നത് അച്ചടക്കലംഘനമാണ്. 2000 രൂപയില്‍ താഴെ ഔദാര്യമായി കുടുംബപെന്‍ഷന്‍ (എക്‌സ് ഗ്രേഷ്യ കുടുംബപെന്‍ഷന്‍) ലഭിക്കുന്നവര്‍ക്ക് സാമൂഹികസുരക്ഷാപെന്‍ഷന് അര്‍ഹതയുണ്ട്.

സാമൂഹികസുരക്ഷാപെന്‍ഷന്‍ അനര്‍ഹമായി വാങ്ങിയവര്‍ തദ്ദേശസ്ഥാപനങ്ങളില്‍ അറിയിച്ച് പെന്‍ഷന്‍ റദ്ദുചെയ്യണം. ഇത്തരത്തില്‍ കൈപ്പറ്റിയ തുക ഏത് മാസം മുതല്‍ അനര്‍ഹമായി കൈപ്പറ്റിയോ ആ മാസം മുതല്‍ തിരിച്ചടയ്ക്കണം. സ്വമേധയാ തിരിച്ചടച്ചില്ലെങ്കില്‍ തുക സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുതലവന്മാരെ അറിയിക്കണം. ഇവര്‍ ഈ തുക സ്പാര്‍ക് മുഖാന്തരം ശമ്പളത്തില്‍നിന്ന് കുറവ്‌ െചയ്ത് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ നടപടിയെടുക്കും.

അനര്‍ഹമായി കൈപ്പറ്റിവരുന്ന സാമൂഹികസുരക്ഷാപെന്‍ഷന്‍ തുക സ്വമേധയാ തിരിച്ചടച്ചില്ലെങ്കില്‍ സര്‍വീസ് പെന്‍ഷന്‍ തുകയില്‍നിന്ന് കുറവുചെയ്ത് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ട്രഷറി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles