കോട്ടയം : ലോക്ക് ഡൗണ് കാലത്ത് നിരോധനാജ്ഞ ലംഘിച്ച 38 പേര് പിടിയിൽ. കുര്ബാനയും, നമസ്ക്കാരവും നടത്തിയ വ്യത്യസ്ത സംഭവങ്ങളിലാണ് 38 പേര് പിടിയിലായത്. കൊച്ചിയിലും, കോട്ടയത്തുമായാണ് നിരോധനാജ്ഞ ലംഘനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തത് . കൂടാതെ,മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് 54 കേസുകള് രജിസ്റ്റര് ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയില് ജുമ നമസ്കാരത്തിനെത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈരാറ്റുപേട്ട തന്മയ സ്കൂളില് നിന്നുമായിരുന്നു അറസ്റ്റ്. അതേ സമയം,എറണാകുളം പുത്തന് കുരിശ് കക്കാട്ടുപാറ യാക്കോബായ സെന്റ് മേരീസ് പള്ളിയില് സര്ക്കാര് നിര്ദ്ദേശം അവഗണിച്ച് കുര്ബാന നടത്തിയ വികാരി ഉള്പ്പെടെ അഞ്ചുപേര്ക്കെതിരെ പോലീസ് കേസെടുത്തു . ഇന്ന് പുലര്ച്ചെയാണ് നിരോധനാജ്ഞ ലംഘിച്ച് ഇവര് പ്രാര്ത്ഥന നടത്തിയത് .
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…